മിചിഗനിലെ മഞ്ഞു ദേവാലയം 

മിഷിഗന്‍: മഞ്ഞുകട്ടകള്‍ കൊണ്ട് ദേവാലയമൊരുക്കി ദിവ്യബലി അര്‍പ്പിച്ച് മിഷിഗന്‍ ടെക്ക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍. ദിവ്യബലിയോടുള്ള ആഗ്രഹവും തീക്ഷ്ണതയും ഒന്നു ചേര്‍ന്നപ്പോള്‍ അത്  മഞ്ഞുകട്ടകള്‍ കൊണ്ട് ദേവാലയവും അള്‍ത്താരയുമായി മാറി. തടി കഷണങ്ങളും പ്ലൈവുഡും ഉപയോഗിച്ചാണ് ഐസും മഞ്ഞ് കട്ടകളും ഉറപ്പിച്ചിരിക്കുന്നത്.
മിഷിഗണില്‍ എല്ലാ വര്‍ഷവും നടന്നു വരുന്ന ഒരു ചടങ്ങാണ് ദേവാലയ നിര്‍മ്മാണം. ഇത്തവണത്തെ ദേവാലയത്തിന്റെ സവിശേഷത കുന്നിന്‍ മുകളിലേക്ക് അഞ്ഞൂറ് ടണ്‍ തൂക്കം വരുന്ന മഞ്ഞുകട്ട വലിച്ചു കയറ്റി നിര്‍മ്മിച്ചിരിക്കുന്ന അള്‍ത്താരയുടെ മുകള്‍ ഭാഗമാണ്. കഴിഞ്ഞ വര്‍ഷം നിര്‍മ്മിച്ച കപ്പേളയിലെ ദിവ്യബലിയില്‍ നൂറ്റി നാല്‍പത് അംഗങ്ങള്‍ പങ്കെടുത്തു.
ഇരുന്നൂറ്റി എഴുപതു പേരെ ഉള്‍കൊള്ളാവുന്ന തരത്തിലാണ് ഈ വര്‍ഷം ദേവാലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. അഞ്ചു വൈദികരും രണ്ട് ഡീക്കന്മാരും ദിവ്യബലിക്ക് സന്നിഹിതരായിരുന്നു.  വ്യോമിങ്ങ് കാത്തലിക്ക് കോളേജും മഞ്ഞു കൊണ്ടുള്ള അള്‍ത്താര പണിതു ദിവ്യബലി അര്‍പ്പിച്ചിരിന്നു. 2016-ല്‍ പെന്‍സില്‍വാനിയായിലെ ഹൈവേയില്‍ 22 മണിക്കൂര്‍ നേരമാണ് വിദ്യാര്‍ത്ഥികള്‍ മഞ്ഞുവീഴ്ച്ചയിലകപ്പെട്ടത്. അന്ന് ദിവ്യബലിക്ക് മഞ്ഞില്‍ അള്‍ത്താര നിര്‍മ്മിച്ച് ഈ വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.