മാർപാപ്പായൊടൊപ്പം നമ്മുക്ക് പ്രാർത്ഥിക്കാം

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, അങ്ങയുടെ സ്നേഹത്തിന്റെ വിശ്വസ്തത സാക്ഷി കളായ വിശുദ്ധ കോർണേലിയൂസിന്റയും വിശുദ്ധ സിപ്രിയാന്റെയും ഓർമ്മയാചരിക്കുന്ന ഈ ദിനത്തിൽ, അവരുടെ മാതൃക പിൻഞ്ചെന്ന് എന്റെ സംസാരത്തിലുടെയും പ്രവർത്തികളിലൂടെയും സുവിശേഷം പ്രഘോഷിക്കുവാൻ കൃപ നൽകണമേ. ഇന്നത്തെ എന്റെ ദിവസം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൽ

നന്മ നിറഞ്ഞ മറയിയമേ ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“പാപകരമായ ജീവിതം നൽകുന്ന ഏതു സന്തോഷങ്ങളെക്കാളും ആയിരം മടങ്ങ് സന്തോഷവും ജ്ഞാനവും ക്രൈസ്തവർ കണ്ടെത്തിയിരിക്കുന്നു”. (വി. സിപ്രിയാൻ)

ഈശോയോടൊപ്പം രാത്രി

“സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങൾ ബുദ്ധിമാൻമാരിലും വിവേകികളിലും നിന്ന് മറച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തിയതിനാൽ ഞാൻ നിന്നെ സ്തുതിക്കുന്നു.” (മത്താ: 11: 25). ദൈവമേ അങ്ങയുടെ സാന്നിധ്യത്തിനും ഇന്നേ ദിവസം എന്റെ അയൽവാസികകളെ ശുശ്രൂഷിക്കാനും കഴിഞ്ഞതിനും ഞാൻ നന്ദി പറയുന്നു. ഈ ലോക സന്തോഷങ്ങളെ അന്വേഷിച്ച്, ക്രിസ്തു തരുന്ന യഥാർത്ഥ സന്തോഷം അവഗണിച്ചതിന് എന്നോടു ക്ഷമിക്കേണമേ. നാളെ അങ്ങയുടെ ദിവ്യ രഹസ്യങ്ങളിൽ ശ്രദ്ധാലുവായി ശിശുസഹജമായ ഹൃദയത്തോടും എളിമയോടും കൂടെ മറ്റുള്ളവരെ ശുശ്രൂഷിക്കാൻ എനിക്ക് കൃപ നൽകേണമേ. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.