മാർപാപ്പായൊടൊപ്പം നമ്മുക്ക് പ്രാർത്ഥിക്കാം

സെപ്റ്റംബർ 25 ഞായർ

ഈശോയോടൊപ്പം സുപ്രഭാതം

ദയാനിധിയായ ദൈവമേ, അങ്ങയുടെ തിരുക്കുമാരന്റെ സവിശേഷ ഓർമ്മയാചരിക്കുന്ന ഈ ദിനത്തിൽ അങ്ങയെ സ്തുതിക്കുവാനും ,അങ്ങയുടെ സംരക്ഷണയുംടെ തണലിൽ ഇന്നേ ദിവസം ചിലവഴിക്കാനും എന്നെ ഒരുക്കേണമേ. ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“വിശ്വസ്തതയും ക്ഷമയും തമ്മിൽ നല്ല ബന്ധമുണ്ട് ,വർഷങ്ങൾ പിന്നിടുമ്പോഴാണ് അതിന്റെ ആനന്ദവും ആത്മസമർപ്പണവും ഫലം തരിക.” (ഫ്രാൻസീസ് പാപ്പാ )

ഈശോയോടൊപ്പം രാത്രി

“സമാധാനത്തിന്റെ കർത്താവു തന്നെ നിങ്ങൾക്ക് എക്കാലത്തും എല്ലാ വിധത്തിലും സമാധാനം നൽകട്ടെ .” (2 തെസലോ, 3:16). കർത്താവിന്റെ ദിനം എന്റെ കുടുംബത്തോടും , സുഹൃത്തുക്കളോടും ഒപ്പം ആഘോഷിക്കാൻ അങ്ങു നൽകിയ വലിയ കൃപകളെ ഓർത്ത്, ദൈവമേ, ഞാൻ നന്ദി പറയുന്നു. ഇന്നേദിനം അങ്ങയിൽ വിശ്രമിക്കാതെ, കൂടുതൽ സമയം ബാഹ്യ കാര്യങ്ങളിൽ ശ്രദ്ധിച്ച് മറ്റുള്ളവരോടുള്ള ഉത്തരവാദിത്വങ്ങളിൽ നിന്ന് അകന്നു ജീവിച്ചതിന് എന്നോട് ക്ഷമിക്കണമേ . നാളെ ദൈവഹിതം പ്രകാരം എന്റെ ജീവിതം ക്രമപ്പെടുത്താൻ എന്നെ സഹായിക്കേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.