മാർപാപ്പായൊടൊപ്പം നമുക്ക് പ്രാർത്ഥിക്കാം

സെപ്റ്റംബർ 27 ചൊവ്വാ

ഈശോയോടൊപ്പം സുപ്രഭാതം

സ്നേഹനിധിയായ ദൈവമേ, വി.വിൻസന്റ് ഡീ പോളിന്റെ തിരുനാൾ ദിനത്തിൽ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു. വിശുദ്ധിയിലും, പാവങ്ങളോടുള്ള സ്നേഹത്തിലും, ധീരോത്തമായ ധൈര്യം കാണിച്ച വിശുദ്ധന്റെ മാതൃക പിൻചെന്ന് എല്ലാവരെയും സ്നേഹിക്കുവാനും പ്രത്യേകിച്ച് ഞാനായിരിക്കുന്ന സമുഹത്തിലെ പാവപ്പെട്ടവരെ സ്നേഹിക്കാനും ശുശ്രൂഷിക്കാനും, ഇന്നേ ദിവസം എന്നെ ഒരുക്കേണമേ. ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

” സൂപ്പും, അപ്പവും നൽകിയതുകൊണ്ടായില്ല. അത് ധനവാൻമാർക്ക് നൽകാൻ സാധിക്കും. നിങ്ങൾ പാവപ്പെട്ടവരുടെ ശുശ്രൂഷകരാണ്. എപ്പോഴും പുഞ്ചിരിക്കുകയും നല്ല തമാശ പറയുകയും ചെയ്യേണ്ടവർ.”
(വി. വിൻസന്റ് ഡീ പോൾ )

ഈശോയോടൊപ്പം രാത്രി

“ദൈവമേ എന്റെ പ്രാർത്ഥനാ അങ്ങയുടെ മുമ്പിൽ എത്തുമാറാകട്ടെ.” (സങ്കീ, 88: 2). ദൈവമേ, അങ്ങയുടെ സഹായം ഏറ്റവും ആവശ്യമുള്ളവരെ സഹായിക്കാൻ കഴിഞ്ഞതിനു ഞാൻ നന്ദി പറയുന്നു. നിസംഗതയോടെ ഇന്നേദിനം ഞാൻ ശുശ്രൂഷ ചെയ്തെങ്കിൽ എന്നോട് ക്ഷമിക്കണമേ . നാളെ ഞാൻ കണ്ടുമുട്ടുന്ന പാവപ്പെട്ടവരെ സ്നേഹത്തോടും പരിഗണനയോടും കൂടി സമീപിക്കാനും ശുശ്രൂഷിക്കാനും എന്നെ സഹായിക്കേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.