മനുഷ്യന്റെ ആധികാരിക നന്മയ്ക്കു വേണ്ടി അധ്വാനിക്കുക: ഫ്രാൻസീസ് പാപ്പാ

മനുഷ്യന്റെ ആധികാരിക നന്മയ്ക്കു വേണ്ടി അധ്വാനിക്കുക. റോമിൽ നടക്കുന്ന അഞ്ചാമത് World Congress of the European Society of Cardiology യുടെ സമാപന ദിവസം ഹൃദ്‌രോഗവിദദ്ധരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഫ്രാൻസീസ് പാപ്പാ. ശാസ്ത്രീയ പരിവേഷണത്തിന്റെ പ്രാധാന്യത്തെ ഊന്നിപ്പറയുകയും അതു നടത്തുന്ന ശാസ്ത്രജ്ഞമാർക്ക് സഭയുടെ നിരന്തര സഹായം ഉറപ്പിച്ചു പറയുകയും ചെയ്തു പാപ്പാ.”പ്രകൃതി, (അതിന്റെ എല്ലാ സങ്കീർണ്ണതകളോടും കൂടി,)മനുഷ്യമനസ്സ് ഇവ ദൈവ സൃഷ്ടികളാണ്. ഇവയുടെ മഹത്വം പ്രായോഗികവും സൈദ്ധാന്തികവുമായ അറിവിന്റെ മുന്നേറ്റമനുസരിച്ച് വിദഗ്ദരായ വ്യക്തികൾ പഠിക്കുകയും, സമൂഹത്തിലെ ഏറ്റവും ബലഹീനരും പാവപ്പെട്ടവരുമായവർക്കുകുടിഉപകാരപ്പെടുന്ന രീതിയിൽ പദ്ധതികൾ ആസൂത്രണം ചെയ്യുകയും വേണം. ഇത് ദൈവപദ്ധതിയുടെ ഭാഗമായ ശുശ്രൂഷ തന്നെയാണ്”

പാപ്പാ തുടർന്നു. ” ശാസ്ത്രത്തിനു തന്നെ ദൗതിക ശാസ്ത്രമോ ജീവ ശാസ്ത്രമോ ആയാലും, ഒരു മനുഷ്യ വ്യക്തിയെ, അവന്റെ സമഗ്രതയിൽ , അവനിൽ അടങ്ങിയിരിക്കുന്ന രഹസ്യങ്ങൾ മനസ്സിലാക്കാൻ സാധിക്കില്ല. പാവപ്പെട്ടവതടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ഓർമ്മ നമ്മുടെ മനസ്സിൽ ഉണ്ടാവണം. നിങ്ങളുടെ പരിചരണങ്ങളിലും ഗവേഷണങ്ങളിലും അവരും ഉണ്ടാവണം എങ്കിലേ ആധികാരികമായ മാനവ പുരോഗതി പൂവണിയുകയുള്ളു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.