മാർപാപ്പായോടൊപ്പം നമ്മുക്ക് പ്രാർത്ഥിക്കാം

ഈശോയോടൊപ്പം സുപ്രഭാതം

എല്ലാ നന്മകളുടെയും ഉറവിടമായ നല്ല ദൈവമേ ഇന്നേ ദിവസത്തെ ഞാൻ അങ്ങക്ക് സമർപ്പിക്കുന്നു. സാഹോദര്യത്തിന്റെയും പൊതുനന്മയുടെയും അരൂപിയിൽ ജോലി ചെയ്യാൻ എന്നെ അനുഗ്രഹിക്കേണമേ .ഇന്നത്തെ എന്റെ ജീവിതം, പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി സമർപ്പിക്കുന്നു. തൽഫലമായി ഓരോരുത്തരും പൊതുനന്മയ്ക്കവേണ്ടിയും, മനുഷ്യ കേന്ദ്രീകൃതമായ ഒരു സമാഹം പണിതുയർത്തുന്നതിനു വേണ്ടി അധ്വാനിക്കട്ടെ.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ

ഈശോയോടൊപ്പം മദ്ധ്യാഹ്നം

യേശുവിൽ മാത്രമേ നമ്മെ അലട്ടുന്ന പ്രശ്നങ്ങൾക്ക്, അത്യന്തികമായ ഉത്തരം കണ്ടെത്തനാകു. (വി. ജോൺ പോൾ രണ്ടാമൻ പാപ്പ)

ഈശോയോടൊപ്പം രാത്രി

“ദരിദ്രരെ നിങ്ങൾ ഭാഗ്യവാൻമാർ എന്തെന്നാൽ സ്വർഗ്ഗരാജ്യം നിങ്ങളുടെ താണ്”. നല്ലവനായ ദൈവമേ,ഞളുടെ സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി ,എന്റെ അയൽക്കാരോടൊപ്പം ജോലി ചെയ്യാൻ എന്നെ സഹായിച്ചതിനെ പ്രതി ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. യേശുവിൽ ഉത്തരം കണ്ടെത്താൻ തുനിയാതെ, എന്റെ തന്നെ നിർദ്ദേശങ്ങളുമായി സമുഹത്തിന്റെ തിന്മക്കെതിരെ പോരാടാൻ തിരിഞ്ഞ അഹങ്കാര പൂരിതമായ എന്റെ നിലപാടുകളോട് ക്ഷമിക്കണമേ. നാളെ അങ്ങയിൽ പൂർണ്ണമായി ആശ്രയിച്ചുകൊണ്ട് എന്റെ എല്ലാ ജോലികളും ക്രമികരിക്കാൻ എന്നെ അനുവദിക്കേണമേ.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.