പ്രൊ-ലൈഫ് മാര്‍ച്ചില്‍ ശ്രദ്ധേയമായി മലയാളി സാന്നിദ്ധ്യം

വാഷിംഗ്ടണ്‍: ജീവന്റെ പ്രാധാന്യത്തെയും മഹത്വത്തെയും പ്രഘോഷിക്കാന്‍ അമേരിക്കയില്‍ മലയാളികളും. വാഷിംഗ്ടണ്‍ കാപ്പിറ്റോള്‍ ഹില്ലിലെ പ്രോലൈഫ് മാര്‍ച്ചിലാണ് നൂറുകണക്കിനു മലയാളികളുടെ സാന്നിധ്യം ശ്രദ്ധേയമായത്.

ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് സഹായിക്കുകയോ ഉപദേശം നല്‍കുകയോ ചെയ്യുന്ന ഏജന്‍സികള്‍ക്കുള്ള ധനസഹായം പ്രസിഡന്റ് ട്രംപ് നിയമം മൂലം നിര്‍ത്തലാക്കിയിരുന്നു. പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കിയ തീരുമാനമായിരുന്നു ഇത്. അതിനാല്‍ ജീവന്റെ മഹത്വം ഉയര്‍ത്തുന്നതിനായി സംഘടിപ്പിച്ച ഈ മാര്‍ച്ചില്‍ അനവധി ആളുകള്‍ ആവേശപൂര്‍വ്വം പങ്കെടുത്തു.

വിവിധ ദേവാലയങ്ങള്‍, കാത്തലിക് സ്‌കൂളുകള്‍, മതബോധന സ്‌കൂളുകള്‍, വൈദിക സെമിനാരികള്‍, വിവിധ ഇടവകകള്‍, തീര്‍ത്ഥാടനകേന്ദ്രങ്ങള്‍, സന്യസ്ഥ ഭവനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നായി നൂറുകണക്കിന് വൈദികരും, കന്യാസ്ത്രിമാരും, അല്‍മായരും, പ്രോലൈഫ് പ്രവര്‍ത്തകരും, അനുഭാവികളും ഈ മാര്‍ച്ചില്‍ പങ്കാളികളായിരുന്നു. ന്യൂയോര്‍ക്ക് കര്‍ദ്ദിനാള്‍ അഭിവന്ദ്യ തിമോത്തി ഡോളന്‍, ബിഷപ് വിന്‍സന്റ് മാത്യൂസ് ജൂനിയര്‍, ചിക്കാഗോ സീറോമലബാര്‍ കത്തോലിക്കാ രൂപതയുടെ സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് എന്നിവരാണ്”മാര്‍ച്ച് ഫോര്‍ ലൈഫിന്’ നേതൃത്വം നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.