പാപ്പയ്ക്ക് ആശംസ നേര്‍ന്ന് അമേരിക്ക

വത്തിക്കാന്‍ സിറ്റി: പരിശുദ്ധ സിംഹാസനത്തില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കിയ ഫ്രാന്‍സിസ് പാപ്പയ്ക്ക് ആശംസകള്‍ നേര്‍ന്ന് അമേരിക്ക. രാജ്യത്തിന്റെയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ആശംസ, പ്രത്യക പ്രസ്താവനയിലൂടെയാണ് പാപ്പയെ അറിയിച്ചത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പാപ്പയ്ക്ക് വേണ്ടിയുള്ള ആശംസ തയ്യാറാക്കിയത്.

”ആഗോള കത്തോലിക്ക സഭയുടെ മേധാവിയായും റോമിന്റെ ബിഷപ്പായും അഭിഷിക്തനായതിന്റെ നാലാം വാര്‍ഷികത്തില്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് അമേരിക്കയുടെ ആശംസകള്‍. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരിലും  രാജ്യത്തെ ഓരോ പൗരന്‍മാരുടെ പേരിലുമുള്ള ആശംസകളും പ്രാര്‍ത്ഥനകളും പാപ്പയ്ക്ക് നല്‍കുന്നു. വത്തിക്കാനൊപ്പം ചേര്‍ന്ന് അനേകം കാരുണ്യപ്രവര്‍ത്തികള്‍ ചെയ്യാന്‍ അമേരിക്കയ്ക്ക് സാധിച്ചിട്ടുണ്ട്.  മനുഷ്യസമൂഹം നേരിടുന്ന ആഗോള വെല്ലുവിളികള്‍ക്ക് പരിഹാരമാകാനും ഇരുകൂട്ടര്‍ക്കും സാധിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷ, ആരോഗ്യപരിപാലനം, മനുഷ്യക്കടത്ത് എന്നീ സാമുഹിക പ്രശ്‌നങ്ങള്‍ക്കെതിരെ അമേരിക്ക വത്തിക്കാനുമായി ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഏറ്റവും ഫലപ്രദമായ ഇടപെടലാണ് ഇത്തരം കാര്യങ്ങളില്‍ ഇരുരാജ്യങ്ങളും സ്വീകരിച്ചിരിക്കുന്നത്.” സന്ദേശത്തില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.