പാകിസ്ഥാനിലെ ക്രൈസ്തവര്‍ ചാവേര്‍ ഭീതിയില്‍ 

പാകിസ്ഥാന്‍: കഴിഞ്ഞ ആഴ്ച പാകിസ്ഥാനിലെ ലാഹോറില്‍ ചാവേര്‍ അക്രമണത്തില്‍  13 പേരാണ് കൊല്ലപ്പെട്ടത്. കൂടാതെ അസംബ്‌ളി മന്ദിരത്തിന് സമീപത്തുണ്ടായ അക്രമണത്തില്‍ 85 പേരുടെ ജീവനും ഇല്ലാതായി. ക്രൈസ്തവരെ ലക്ഷ്യം വച്ചായിരുന്നു ഈ അക്രമണങ്ങളൊക്കെയും നടന്നത്. അതിനാല്‍ ലാഹോറിലെ സ്‌കൂളുകളും ക്രൈസ്തവ ദേവാലയങ്ങളും അടച്ചിട്ടിരിക്കുകയാണ്.

കഴിഞ്ഞ ഈസ്റ്ററര്‍ ദിനത്തില്‍ 14 ക്രൈസ്തവരുള്‍പ്പെടെ 74 പേരെയാണ് താലിബാന്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. അതേ ഗ്രൂപ്പ് തന്നെയാണ് ചാവേര്‍ അക്രമണത്തിന് പിന്നിലും പ്രവര്‍ത്തിച്ചിരിക്കുന്നത്. ലാഹോറിലെ ക്രൈസ്തവര്‍ വീണ്ടും താലബാന്‍ ഭീഷണിയിലാണെന്ന അറിവ് പേടിപ്പെടുത്തുന്നതാണെന്ന് ഡൊമിനിക്കന്‍ സഭാ പുരോഹിതനായ ഫാദര്‍  ജെയിംസ് ചാന്നാന്‍ പറയുന്നു.

സര്‍ക്കാരിന്റെയും അധികാരികളുടെയും വീഴ്ചയാണ് ഈ അക്രമണത്തിന് പിന്നിലെന്നാണ് ഫാദര്‍ ജെയിംസ് പറയുന്നത്. കാരണം അക്രമണത്തെക്കുറിച്ച് ഭീകരര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലാഹോര്‍ ആര്‍ച്ച്ബിഷപ്പ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം അറിയിച്ചു. ക്രൈസ്തവ അക്രമണങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ മുന്‍കരുതല്‍ എടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.