പരിശുദ്ധ പിതാവിന്റെ    സമാധാന പ്രാർത്ഥനാ

സെന്റ് സൈമൺ ബാർ സബെ കാത്തലിക് ചർച്ച്:  റ്റ്ബിലിസി, ജോർജിയാ.
വെളളി, സെപ്റ്റംബർ 30, 2016.

രക്ഷകനായ യേശുവേ,  എല്ലാ ഭിന്നതകളുടെയും തിന്മയുടെയും ഉത്ഭവമായ  പാപത്തിൽ നിന്നു  ഞങ്ങൾക്ക് മോചനം നൽകുന്ന,നിന്റെ കുരിശിനെ ഞങ്ങൾ ആരാധിക്കുന്നു. മരണത്തിന്റെയും പരാജയത്തിന്റെയും അടിമത്തത്തിൽ നിന്നു മനുഷ്യനെ വിമോചിപ്പിച്ച നിന്റെ ഉത്ഥാനത്തെ ഞങ്ങൾ ഏറ്റുപറയുന്നു. നീതീയും, സന്തോഷവും, സമാധാനവും നിറഞ്ഞു നിൽക്കുന്ന നിന്റെ രാജ്യത്തിനു വേണ്ടി, നിന്റെ  മഹത്വപൂർണ്ണമായ വരവിനു വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു.

രക്ഷകനായ യേശുവേ, നിന്റെ മഹനീയമായ പീഡാസഹനം വഴി സ്വാർത്ഥതയും വെറുപ്പും ബന്ധിച്ചിരുന്ന  ഞങ്ങളുടെ ഹൃദയങ്ങളുടെ കാഠിന്യം നി കീഴടക്കി,
നിന്റെ ഉത്ഥാനത്തിന്റെ ശക്തിയാൽ അനീതിയുടെ ഇരകളെയും, കയ്യേറ്റം മൂലം സഹിക്കുന്നവരെയും നീ രക്ഷിച്ചു.നിന്റെ വരവിന്റെ വിശ്വസ്തതയാൻ മരണ സംസ്കാരത്തിന്റെ പടുകഴിൽ കഴിഞ്ഞവരെ ജീവിതവിജയത്താൽ പ്രജ്വലിപ്പിച്ചു.

രക്ഷകനായ യേശുവേ, സഹനത്തിന്റെ നിഴലിൽ കഴിയുന്ന നിരപരാധികളായ  കുട്ടികൾ, വൃദ്ധജനങ്ങൾ, പീഡിത ക്രൈസ്തവർ എന്നിവരെ  നിന്റെ കുരിശിൽ ഒന്നിപ്പിക്കണമേ. ആഴത്തിൽ മുറിവേറ്റവരെ ,പ്രത്യേകിച്ച് അപമാനിക്കപ്പെട്ട വ്യക്തികൾ, സാതന്ത്ര്യവും മനുഷ്യമഹത്വവും ഹനിക്കപ്പെട്ടവരെ   നിന്റെ പെസഹാ രഹസ്യത്തിന്റെ പ്രകാശത്താൽ പൊതിയേണമേ. അനിശ്ചിതാവസ്ഥയിൽ  വിപ്രവാസികളായും, അഭയാർത്ഥികളായും ജീവിക്കാനുള്ള സന്തോഷം നഷ്ടപ്പെടു കഴിയുന്നവരിൽ നിത്യം നിലനിൽക്കുന്ന നിന്റെ രാജ്യത്തിന്റെ അനുഭവം നൽകണമേ.

രക്ഷകനായ യേശുവേ, യുദ്ധമേഖലയിൽ കഴിയുന്ന ജനങ്ങളിൽ നിന്റെ കുരിശിന്റെ നിഴൽ വീഴ്ത്തണമേ, അനുരജ്ഞനത്തിന്റെയും സംവാദത്തിന്റെയും, ക്ഷമയുടെയും വഴി അവർ പഠിക്കട്ടെ. ബോംബുകളാൽ അസഹ്യമായ ജനങ്ങളിൽ നിന്റെ ഉത്ഥാനത്തിന്റെ സന്തോഷാനുഭവം പകരണമേ.
ഇറാഖിനെയും, സിറിയായെയും അതീവനാശത്തിൽ നിന്നു രക്ഷിക്കണമേ. ചിതറിപ്പോയെ നിന്റെ മക്കളെ നിന്റെ സഹിഷ്ണതയുള്ള രാജത്വത്തിൽ വീണ്ടും യോജിപ്പിക്കണമേ. വിവിധ സ്ഥലങ്ങളിൽ ചിതറിപോയ ക്രൈസ്തവരെ പരിപാലിക്കണമേ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ഐക്യം അവർക്ക് നൽകേണമേ.

ഓ പരിശുദ്ധ കന്യകാമറിയമേ, സമാധാന രാജ്ഞി, കുരിശിൽ ചുവട്ടിൽ നിന്നവളേ, നിന്റെ പുത്രനിൽ നിന്നു ഞങ്ങളുടെ പാപങ്ങൾക്ക് മാപ്പ് വാങ്ങി നൽകേണമേ.
ഒരിക്കലും അവന്റെ ഉത്ഥാനത്തിന്റെ വിജയം സംശയിക്കാത്തവളെ, ഞങ്ങളുടെ വിശ്വാസവും, പ്രതീക്ഷയും താങ്ങിനിർത്തണമേ. മഹത്വത്തിന്റെ രാജ്ഞിയായി കീരീടമണിഞ്ഞവളേ ശുശ്രൂഷയുടെയും മഹത്വപൂർണ്ണമായ സ്നേഹത്തിന്റെയും രാജപാത ഞങ്ങളെ പഠിപ്പിക്കേണമേ. ആമ്മേൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.