നായകനു വി. കുർബാനയ്ക്കു പോകണം, സിനിമാ ഷൂട്ടിങ്ങ് നിർത്തി

മാർക്ക് വാൽബെർഗ് പ്രശസ്തനായ അമേരിക്കൻ ചലച്ചിത്ര നടനാണ്. ഈയിടെ അദേഹം വാർത്തകളിൽ നിറഞ്ഞത് സിനിമാ ഷൂട്ടിംങ്ങ് നിർത്തി ഞായറാഴ്ച കുർബാനയിൽ പങ്കുകൊള്ളാൻ പോയതോടെയാണ്.

2017 പുറത്തിറങ്ങുന്ന സയന്റിഫിക് ഫിക്ഷൻ ത്രീഡി മൂവിയായ Transformers: The Last Night എന്ന സിനിമാ ചിത്രീകരണം വടക്കേ ഇംഗ്ലണ്ടിലെ ഒരു ഗ്രാമത്തിൽ നടക്കുംമ്പോഴാണ്, സീഹൗസിലുള്ള വിശുദ്ധ എയിഡാൻസ് പള്ളിയിൽ(St. Aidan’s Church in Seahouses) ഞായറാഴ്ച ദിവ്യബലിയിൽ സംബന്ധിക്കാൻ ഷൂട്ടിംങ്ങ് നിർത്തി നായകൻ പോയത്. വിശുദ്ധ കുർബാന സ്വീകരിക്കുകയും, ദൈവാലയത്തിനു നല്ല രീതിയിൽ സംഭാവന നൽകിയുമാണ് മാർക്ക് അവിടെ നിന്നു മടങ്ങിയത്.

സുരക്ഷാ ഉദ്യോഗസ്ഥരുമായി ദേവാലയത്തിൽ എത്തിയ മാർക്കിനെ, ഇടവക വികാരി ഫാ: ഡേസ് മാക് ഗിവർ അദ്യം തിരിച്ചറിഞ്ഞില്ല. പിന്നീട് കുർബാനയ്ക്കു ശേഷം ഇടവക ജനങ്ങൾ പറഞ്ഞപ്പോഴാണ് വികാരിയച്ചൻ മാർക്കിനെ മനസ്സിലായത്.

തന്റെ ഇടവകയിൽ വിശുദ്ധ കുർബാനയ്ക്കു വന്നതിന് ഡേസച്ചൻ മാർക്കിനു നന്ദി പറഞ്ഞു.

“എല്ലാ ദിവസവും ദിവ്യബലിയി സംബന്ധിക്കാൻ സാധിച്ചില്ലങ്കിലും, ഞാൻ തീർച്ചയായും എല്ലാ ദിവസവും പള്ളിയിൽ പോകും, എന്റെ ദിവസം ദൈവത്തിനൊപ്പം തുടങ്ങാനാണ് എനിക്ക് താൽപര്യം … പത്തു ഇരുപത് മിനിട്ട് ഞാൻ പ്രാർത്ഥനയ്ക്കായി അവിടെ ചിലവഴിക്കും”, മാർക്ക് തന്റെ ബോധ്യങ്ങൾ പങ്കുവച്ചു.

“ദൈവത്തിന്റെ ഒരു വിനീത ദാസനാകാൻ ഞാൻ എന്നും പ്രാർത്ഥിക്കുന്നു. നലയൊരു പിതാവ്, ഭർത്താവ്, മകൻ, സുഹൃത്ത്, സഹോദരൻ, അങ്കിൾ അയൽക്കാരൻ, നേതാവ് ആകാൻ എനിക്ക് ധാരാളം പ്രാർത്ഥന ആവശ്യമാണ്. ” ഹോളിവുഡ് താരം തുടർന്നു.

അടക്കമില്ലാത്ത തന്റെ യൗവ്വനത്തിൽ നിന്ന്‌ ഉത്തരവാദിത്വുള്ള ഒരു പിതാവിലേക്ക് തന്നെ രൂപപ്പെടുത്തിയത് തന്റെ കത്തോലിക്കാ വിശ്വാസമാണന്ന് മാർക്ക് തറപ്പിച്ചു പറയുന്നു. പതിനാറാം വയസ്സിൽ ഒരു അക്രമണവുമായി ബന്ധപ്പെട്ട് 45 ദിവസം മാർക്ക് ജയിൽവാസം അനുഭവിച്ചിരുന്നു.

“കഠിനധ്വാനത്തിനും പല പ്രതിസന്ധികൾ അതിജീവിക്കുന്നതിനും എനിക്ക് ശക്തി തന്നത് എന്റെ ദൈവ വിശ്വാസമാണ്. ”

പൊതുജന സമക്ഷം വിശ്വാസം ഏറ്റുപറയാൻ മടികാണിക്കുന്നവർക്കുള്ള ശക്തമായ ഉത്തരമാണ് മാർക്ക് വാൽബെർഗ്.

Fr. Jaison Kunnel Alex

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.