നവംബര്‍ 4: ലൂക്ക 19:1-10 സക്കേവൂസിന്റെ ഭവനത്തില്‍

പൊക്കമില്ലാത്ത സക്കേവൂസ് അധികധനം അനുയോജ്യമല്ലാത്ത വഴിയിലൂടെ നേടി പൊക്കമുള്ളവനാകാന്‍ ആഗ്രഹിച്ചു. പക്ഷേ സാധിച്ചില്ല. അധികാരവും അഹങ്കാരവും നിറച്ച് മറ്റുള്ളവരേക്കാള്‍ ഉയരത്തില്‍ നില്‍ക്കാന്‍ അവന്‍ ആഗ്രഹിച്ചു. അതും വിഫലമായി. എന്നാല്‍ ഈശോയെ കാണാന്‍ അവന്‍ ആഗ്രഹിച്ചപ്പോള്‍, ഉള്ളതു നാലിരട്ടിയായി പങ്കുവെച്ചു കൊടുത്തപ്പോള്‍, ഈശോയില്‍ നിന്ന് രക്ഷയും അബ്രാഹത്തിന്റ പുത്രസ്ഥാനവും സ്വന്തമാക്കി അവന്‍ വളര്‍ന്നു. കൂട്ടി വയ്ക്കുമ്പോഴല്ല കൊടുത്തു തീരുമ്പോഴാണ് നമുക്കു യഥാര്‍ത്ഥ പൊക്കം ലഭിക്കുന്നത്.

ഡോ. മേജോ മരോട്ടിക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.