നവംബര്‍ 30- യോഹ 1: 35-42 വന്നു കാണുക

അങ്ങ് എവിടെയാണ് വസിക്കുന്നതെന്ന ശിഷ്യരുടെ ചോദ്യത്തിന് ഈശോ പറഞ്ഞു; വന്നു കാണുക. കാരണം, ശിഷ്യന്‍ ഈശോയെ അനുഗമിക്കേണ്ടത് മറ്റുള്ളവരുടെ വാക്കു കേട്ടതുകൊണ്ടോ അവരുടെ പ്രേരണമൂലമോ ആയിരിക്കരുത്. അവരുടെ സ്വന്തം ബോധ്യത്തില്‍ നിന്നും അനുഭവത്തില്‍ നിന്നുമാവണം. എങ്കില്‍ മാത്രമേ ക്രിസ്തു ശിഷ്യന്റെ ജീവിതത്തില്‍ മാറ്റമുണ്ടാവുകയുള്ളൂ. ക്രിസ്തുവിനെ കണ്ടുമുട്ടുന്നതിനു മുമ്പും അതിനു ശേഷവും എന്ന വ്യത്യാസമുണ്ടാവുകയുള്ളൂ. ക്രിസ്തുവിനെ കണ്ടുമുട്ടുക എന്നുള്ളത് ജീവിതത്തെ മാറ്റി മറിക്കുന്ന അറിവാണ്. അതിനാല്‍ ക്രിസ്തു വസിക്കുന്ന ഇടങ്ങള്‍ നമുക്ക് കണ്ടെത്താം. അവനോടൊപ്പം വസിക്കുകയും ചെയ്യാം.

ഫാ. മാത്യു ചിറ്റുപറമ്പില്‍ എം.സി.ബി.എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.