നവംബര്‍ 29- ലൂക്കാ 6: 27-32 തിന്മയെ നന്മകൊണ്ട് കീഴടക്കുക

വചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഒന്നിനും പരിധികള്‍ വയ്ക്കരുത്. അല്ലെങ്കില്‍ അതിര്‍ത്തികള്‍ നിശ്ചയിക്കരുതെന്ന്. സ്‌നേഹത്തിന് പരിധി വയ്ക്കരുത്, ശത്രുക്കളെയും സ്‌നേഹിക്കണം. ക്ഷമിക്കുന്നതിനു പരിധി വയ്ക്കരുത്. ഒരു ചെകിട്ടത്ത് അടിക്കുന്നവന് മറ്റേ ചെകിട് കൂടി കാണിച്ചുകൊടുക്കണം. കൊടുക്കുന്നതിന് പരിധി വയ്ക്കരുത്. മേലങ്കി എടുക്കുന്നവന് കുപ്പായം കൂടി കൊടുക്കണം. കാരണം ഈശോ നമ്മെ പഠിപ്പിച്ചത് പരിധികളില്ലാതെ സ്‌നേഹിക്കാനാണ്. ഈ പരിധികളില്ലാത്ത സ്‌നേഹത്തിന്റെ അനുസ്മരണമായ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ നമുക്കും ചിന്തിച്ചു നോക്കാം, പരിധികളില്ലാതെ സ്‌നേഹിക്കാന്‍ എനിക്കു സാധിക്കുന്നുണ്ടോ?

ഫാ. മാത്യു ചിറ്റുപറമ്പില്‍ എം.സി.ബി.എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.