നവംബര്‍ 2- ലൂക്കാ 8:26-39  പിശാചുബാധിതനെ സുഖപ്പെടുത്തുന്നു.

 

പിശാചുബാധിതന്‍ വീട്ടിലല്ല ശവക്കല്ലറകളിലാണ് കഴിഞ്ഞിരുന്നത്. വിജനപ്രദേശത്തേക്ക് പിശാച് അവനെ കൂട്ടികൊണ്ടുപോവുകയും ചെയ്തിരുന്നു. ഒറ്റപ്പെടുത്തുന്നവനാണ് പിശാച്. സ്വന്തങ്ങളില്‍ നിന്നും ബന്ധങ്ങളില്‍ നിന്നും എന്തിനേറെ ദൈവത്തില്‍ നിന്നുപോലും ഒരുവനെ അടുക്കാനാകാത്ത വിധം അകറ്റിനിര്‍ത്തും. എന്നാല്‍ യേശുവാകട്ടെ കൂടെ നിര്‍ത്തുന്നവനാണ്. അവന്‍ പന്ത്രണ്ട് പേരെ തിരെഞ്ഞെടുത്തത് കൂടെയായിരിക്കുവാന്‍ കൂടിയാണ്. ഇന്നത്തെ സുവിശേഷത്തില്‍ സൗഖ്യമാക്കപ്പെട്ട പിശാചുബാധിതന്‍ കൂടെയായിരിക്കുവാന്‍ ഈശോയോട് അനുവാദം ചോദിക്കുന്നുണ്ട്. വിളക്കിചേര്‍ത്ത ചങ്ങലക്കണ്ണികളെപ്പോലെ സ്വന്തങ്ങളോടും ബന്ധങ്ങളോടും നല്ല തമ്പുരാനോടും ഐക്യപ്പെട്ട് ജീവിക്കുവാന്‍ നമ്മുക്കു പരിശ്രമിക്കാം.

ഡോ. മേജോ മരോട്ടിക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.