ദൈവകാരുണ്യത്തിന്റെ സാക്ഷികളാകാനുള്ള വഴികൾ

സ്നേഹം നിറഞ്ഞ സഹോദരി സഹോദരന്മാരെ: ഈ പ്രഭാതത്തിലെ സുവിശേഷ വായനയിൽ നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കന്നതു പോലെ നമ്മളും കരുണയുള്ളവരാകണം(ലൂക്കാ: 6:36) എന്നതാണ് നമ്മുടെ അടിസ്ഥാന വിളിയെന്ന് ക്രിസ്തു നമ്മെ ഓർമ്മപ്പെടുത്തി.

രക്ഷാകര ചരിത്രം നാം പരിശോധിച്ചാൽ നമ്മുക്ക് കാണാൻ കഴിയും ദൈവത്തിന്റെ സകല വെളിപാടുകളിലും മനുഷ്യവംശത്തോടുള്ള അളവറ്റ സ്നേഹം. അത് യേശുവിന്റെ കുരിശു മരണത്തിൽ പരകോടിയിലെത്തുന്നു. ഇത്രയും മഹാന്നതമായ സ്നേഹം പ്രകടിപ്പിക്കാൻ ദൈവത്തിനു മാത്രമേ സാധിക്കു.

പിതാവിനെപ്പോലെ കരുണയുള്ളവരാകാനാണ് മാനവരാശിയെ യേശു വിളിക്കുന്നത്. ഇത് വലിയ എണ്ണത്തിലല്ല അടങ്ങിയിരിക്കുന്നത്. മറിച്ച് നാം കാരുണ്യത്തിന്റെ, അടയാളങ്ങളും മാധ്യമങ്ങളും, സാക്ഷികളുമായിമായി മാറുമ്പോഴാണ് . ഇതാണ് സഭയുടെ ദൗത്യം എല്ലായിടത്തും എല്ലാ സമയത്തും ദൈവകാരുണ്യത്തിന്റെ കൂദാശയാവുക.ക്രൈസ്തവർ എന്ന നിലയിൽ ദൈവകാരുണ്യത്തിന്റെ സാക്ഷികളാകാൻ നമ്മുക്ക് സവിശേഷമായ വിളിയുണ്ട്. ഒന്നാമതായി, ദൈവകാരുണ്യത്തിനു മുമ്പിൽ നമ്മുടെ ഹൃദയങ്ങളെ തുറന്നു കൊടുത്തുകൊണ്ട് സാക്ഷികളാവുക. രണ്ടാമതായി നാം അനുഭവിച്ചറിഞ്ഞ ഈ കാരുണ്യത്തെ എല്ലാ ജനങ്ങളുമായി പ്രത്യേകിച്ച് സഹിക്കുന്നവരുമായി പങ്കു വയ്ക്കുക.ഇതുവഴി നമ്മുടെ കാരുണ്യ പ്രവർത്തികളും ഉപവിയും ലോകത്തിനു ക്രിസ്തുവിന്റെ മുഖം ദൃശ്യമാക്കികൊടുക്കും. നമ്മൾ മറ്റുള്ളവരോട് ക്ഷമിക്കുമ്പോഴും, ദൈവസ്നേഹം സൗജന്യമായി പ്രകടിപ്പിക്കമ്പോഴും, മാനസാന്തരത്തിന്റെ വഴികളിൽ നാം പരസ്പരം സഹായിക്കുമ്പോഴും, നമ്മൾ പിതാവിന്റെ കരുണയ്ക്ക് സാക്ഷികളാകുന്നു എന്ന് സുവിശേഷത്തിലൂടെ യേശു വിവരിക്കുന്നു.ദൈവത്തിൽ നിന്നു സൗജന്യമായി
നമ്മുക്ക് കിട്ടിയവ സൗജന്യമായി നാം കൊടുക്കണം. നാം കൊടുക്കുന്ന അളവിലെ നമ്മുക്ക് ലഭിക്കുകയുള്ളു. അതിർത്തികളില്ലാത്ത പിതാവിന്റെ കാരുണ്യത്തെ നമ്മുക്ക് വെളിപ്പെടുത്താൻ കഴിയുന്ന ഏക വഴി കരുണ നിറഞ്ഞ സ്നേഹമാണ്.

മാർപാപ്പയുടെ സെപ്റ്റംബർ 21 ലെ ജനറൽ ഓഡിയൻസിൽ നിന്ന്.

ഫാ: ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.