മലങ്കര- ജനുവരി- 7. ലൂക്കാ 7: 24-28 സ്ത്രീകളില്‍നിന്നുള്ള ഒന്നാമന്‍

യോഹന്നാന്‍ പ്രവാചകന്മാരെക്കാളും വലിയവനാണ്‌. കാരണം അവന്‍ ദൈവപുത്രന് വഴിയൊരുക്കിയവനാണ്. മനുഷ്യനില്‍ നിന്നുള്ള ഒന്നാമന്‍ ദൈവത്തില്‍നിന്നുള്ള ഒന്നാമന് വഴിയൊരുക്കിയപ്പോള്‍ ദൈവത്തില്‍നിന്നുള്ളവന്‍ മനുഷ്യനില്‍നിന്നുള്ളവനെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തികൊടുക്കുകയാണ്‌. ദൈവരാജ്യം നീ ആയിരിക്കുന്നിടത്ത് സമാഗതമാകാന്‍ ദൈവപുത്രനെയും അവന്റെ പ്രവര്‍ത്തനങ്ങളും നിന്റെ ജീവിതത്തിലൂടെ ഉയര്‍ത്തികാണിക്കുമ്പോള്‍ നിന്നെ ദൈവം ഉയര്‍ത്തും. ദൈവത്തോട് ചേര്‍ന്ന് നിന്ന് ദൈവീക വഴികളിലൂടെ പോയി ആ വഴി മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുത്താല്‍ തക്ക സമയത്ത് ദൈവം നിന്നെ ഉയര്‍ത്തും. ദൈവം തന്റെ ജീവിതത്തില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം ഒട്ടും തെറ്റാതെ നിര്‍വ്വഹിച്ചപ്പോഴാണ് ഈശോ യോഹന്നാനെ പ്രവാചകനെക്കാള്‍ വലിയവനെന്നു വിശേഷിപ്പിച്ചത്. ദൈവം നിന്നിലൂടെ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.