
ക്രിസ്തുവിന്റെ ഉയിര്‍പ്പ് എല്ലാ ജനപദങ്ങള്‍ക്കുമുള്ള പ്രതീക്ഷയുടെ സദ്വാര്‍ത്തയാണെന്ന് ഫ്രാന്‍സിസ് പാപ്പ. ക്രിസ്തീയ പ്രത്യാശയെക്കുറിച്ചുള്ള തന്റെ അനുദിന ധ്യാനവിചിന്തനമന്യേയാണ് പാപ്പ ഇതു പറഞ്ഞത്.
”ക്രൈസ്തവന്റെ വിശ്വാസത്തിനടിസ്ഥാനം ക്രിസ്തുവിന്റെ ഉയിര്‍പ്പാണ്. വിശ്വാസം വഴി ക്രിസ്തുവിനെ കണ്ടുമുട്ടുക എന്നത് വലിയ ആശ്ചര്യമാണ്. ഹൃദയം മുഴുവനും ദൈവത്തിനുവേണ്ടി തുറന്നിട്ടിരിക്കുന്നവര്ക്കാണ് ഈ കണ്ടുമുട്ടല്‍ സാധ്യമാകുന്നത്. മരിച്ചിട്ടും, ഉത്ഥാനം ചെയ്തവന് നമ്മോടൊപ്പം ഉണ്ട് എന്ന വിശ്വാസമാണ് നമുക്കു ശക്തി പകരുന്നത്.”
ക്രിസ്തുവിന്റെ ഉത്ഥാനം ചരിത്രപരമായ സത്യമല്ലായിരുന്നെങ്കില്‍ നമ്മുടെ വിശ്വാസം വെറും തത്വശാസ്ത്രവും ക്രിസ്തു മറ്റു പലരോടും പോലെ ഒരു മതനേതാവ് മാത്രമാകുമായിരുന്നുവെന്നും പാപ്പ പറഞ്ഞു.