കിങ്ങ് ഓഫ് കിങ്ങ്‌സ്

യേശുവിനെ ശക്തമായും വിമര്‍ശാത്മകമായി അവതരിപ്പിക്കുന്ന ചലച്ചിത്രമാണ് കിങ്ങ് ഓഫ് കിങ്ങ്‌സ്. മികച്ച ദൃശ്യ ശൈലിയോടു കൂടി യേശുവിന്റെ ജീവിതം ചിത്രീകരിച്ചിരിക്കുന്നു ഇതില്‍.യേശുവിന്റെ ജീവിതം പറയുന്ന ഈ അമേരിക്കന്‍ ചിത്രം 1961 ലാണ് പുറത്തിറങ്ങിയത്. ജനനം മുതല്‍ മരണം വരെയുള്ള ജീസസ്സിന്റെ ജീവിതരേഖ സിനിമ വരച്ചുകാട്ടുന്നു. കുരിശിലേറുന്നതിന്റെയും ഉയര്‍ത്തെഴുന്നേല്‍പ്പിനു പിന്നിലെയും ദൈവിക പദ്ധതികളും ചിത്രം ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നു.

ജെഫ്രീ ഹന്‍ഡറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജെഫ്രീ ഹന്‍ഡര്‍ ഉള്‍പ്പെടെ ഓരോ അഭിനേതാവും ഓരോ അഭിനയ മുഹൂര്‍ത്തവും തികഞ്ഞ മികവോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. 165 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന് ബൈബിളിനെ ആസ്പദമാക്കിയൊരുക്കിയ ഇതിഹാസ സിനിമകളില്‍ മുഖ്യസ്ഥാനമാണുള്ളത്. നിക്കോളാസ് റേ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചലച്ചിത്രത്തിന്റെ തിരക്കഥ ഫിലിപ്പ് യോര്‍ദാന്റേതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.