എന്നെ സുഖപ്പെടുത്തിയ സിസ്റ്റര്‍ വിശുദ്ധയാകില്ലേ?

അര്‍ബുദം നാലാം സ്റ്റേജില്‍ എത്തിയ ഒരു പുരോഹിതന്റെ സാക്ഷ്യം

അര്‍ബുദത്തിന്റെ നാലാം സ്റ്റേജിലാണ് താനെന്ന് കേട്ടപ്പോള്‍ ആ പുരോഹിതന് മറ്റൊന്നും തോന്നിയില്ല. കൂടെയുള്ളവര്‍ എല്ലാവരും പ്രാര്‍ത്ഥനയോടെ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. എന്നാല്‍ പീറ്റര്‍ സ്മിത്ത് എന്ന പുരോഹിതന്‍ പ്രത്യാശയര്‍പ്പിച്ചത് ദൈവത്തിങ്കലായിരുന്നു. കാരണം വൈദ്യശാസ്ത്രത്തിന് അദ്ദേഹത്തിന്റെ രോഗാവസ്ഥയില്‍ യാതൊന്നും ചെയ്യാനില്ലായിരുന്നു.

അതേ സമയത്ത് തന്നെയാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് സിസ്റ്റര്‍ മാര്‍ഗരറ്റ് സിങ്ക്‌ളെയറെ ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ക്ക് സഭ തുടക്കമിടുന്നത്. ഒരു അത്ഭുതത്തിന്റ അഭാവത്തിലാണ് സിസ്റ്റര്‍ മാര്‍ഗരറ്റിന്റെ വാഴ്ത്തപ്പെടലിന് കാലതാമസം നേരിട്ട് കൊണ്ടിരുന്നത്. ഇക്കാര്യം ഫാദര്‍ പീറ്റര്‍ സ്മിത്തിനും അറിവുണ്ടായിരുന്നു.

തന്റെ രോഗാവസ്ഥയുടെ ശമനത്തിലൂടെ സിസ്റ്റര്‍ മാര്‍ഗറരറ്റിന്റെ വാഴ്ത്തപ്പെട് സാധ്യമാകണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചു. അതിനായി അദ്ദേഹം ദൈവത്തോട് നിരന്തരമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. സിസ്റ്റര്‍ മാര്‍ഗരറ്റ് സിങ്ക്‌ളെയുടെ മാധ്യസ്ഥംകൂടുതല്‍ തേടുകയും ചെയ്തു.  2016 സെപ്റ്റംബര്‍ ആയപ്പോഴേയ്ക്കും കീമോതെറാപ്പിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. എന്നാല്‍ രണ്ടാഴ്ചയ്ക്ക് ശേഷം ശരീരത്തില്‍ ഒരു മുഴ പ്രത്യക്ഷപ്പെട്ടു. സര്‍ജറിയിലൂടെ അത് നീക്കം ചെയ്യാമെന്ന് ഡോക്‌ടേഴ്‌സ് തീരുമാനിച്ചു. പ്രാര്‍ത്ഥനയില്‍ അപ്പോഴും ഫാദര്‍ പീറ്റര്‍ ഉറച്ചു നിന്നു.

സര്‍ജറിക്ക് ശേഷം പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ സാധിച്ചു. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് പോകാന്‍ അദ്ദേഹം തയ്യാറായി. എന്നാല്‍ പരീക്ഷണങ്ങള്‍ അവിടം കൊണ്ട് അവസാനിച്ചില്ല. വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ച അന്ന് രാത്രി അദ്ദേഹത്തിന് നെഞ്ചില്‍ അതികഠിനമായ വേദന അനുഭവപ്പട്ടു. പരിശോധനകള്‍ക്ക് ശേഷം കരളിലെ അണുബാധ ആണെന്നും അത് രക്തത്തിലേക്ക് കലരുന്നുണ്ടെന്നും ഡോക്‌ടേഴ്‌സ് സ്ഥിരീകരിച്ചു. ഇനി ഒരു സര്‍ജറിക്കും അദ്ദേഹത്തെ രക്ഷിക്കാന്‍ സാധിക്കില്ല എന്നവര്‍ തീര്‍ത്തുപറഞ്ഞു.

പിന്നീടുള്ള മൂന്ന് ദിവസങ്ങള്‍ വേദനകളുടേതായിരുന്നു. എങ്കിലും സന്ദര്‍ശിക്കാനെത്തുന്നവരോട് സംസാരിക്കാനും പ്രാര്‍ത്ഥിക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. എല്ലാ ദിവസവും വിശുദ്ധ കുര്‍ബാന സ്വീകരിച്ചു. സിസ്റ്റര്‍ മാര്‍ഗരറ്റിന്റെ മധ്യസ്ഥം അപേക്ഷിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു. ഒരു ദിവസം സിസ്റ്റര്‍ മാര്‍ഗരറ്റിന്റെ തിരുശേഷിപ്പ് കൊണ്ട് വന്ന് അദ്ദേഹം പ്രാര്‍ത്ഥിക്കുകയും ചെയ്തു. രണ്ട് ദിവസത്തിന് ശേഷം അത്ഭുതകരമായ മാറ്റമാണ് ഫാദര്‍ പീറ്ററില്‍ കണ്ടെത്താന്‍ സാധിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യത്തിന് കാര്യമായ മാറ്റം സംഭവിച്ചു.

സാധാരണ ഇതുപോലെ ഒരു ഘട്ടത്തില്‍ എത്തിയ വ്യക്തി  48  മണിക്കുറുകള്‍കൂടി മാത്രമേ ജീവിച്ചിരിക്കുകയുള്ളൂ! സിസ്റ്റര്‍ മാര്‍ഗരറ്റിന്റെ മാധ്യസ്ഥത്താലാണ് തനിക്ക് സംഭവിച്ച സൗഖ്യമെന്ന് കാരണമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു.

“എന്റെ കാന്‍സര്‍ പൂര്‍ണ്ണമായും ഭേദപ്പെട്ടില്ല. മെഡിക്കല്‍ ഭാഷയില്‍ ‘സുഖപ്പെടുത്താന്‍ പറ്റില്ലാത്ത’ ഒന്ന്. പക്ഷേ, കാന്‍സറിന്റെ കു‌ടെ എനിക്ക് വന്ന എല്ലാ രോഗങ്ങളും മാറിയിരിക്കുന്നു. അത് അത്ഭുതം തന്നെ!” ഫാ. പീറ്റര്‍ സ്മിത്ത് ഒരു ചോദ്യം കൂടി ചോദിച്ചുകൊണ്ട് അവസാനിപ്പിച്ചു; ” എന്നെ സുഖപ്പെടുത്തിയ വാഴ്ത്തപ്പെട്ട മാര്‍ഗ്ഗരട്ട്  വിശുദ്ധയാകില്ലേ?

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.