ഇരുപത്തിനാലാമത് അന്തർദേശീയ മരിയൻ കോൺഗ്രസ്

24 മത് അന്തർദേശീയ മരിയൻ കോൺഗ്രസ് പോർച്ചുഗലിലെ മരിയൻ തീർത്ഥാടന കേന്ദ്രമായ ഫാത്തിമായിൽ സമാപിച്ചു. പരിശുദ്ധ കന്യാമറിയത്തിന്റെ ഫാത്തിമയിലെ പ്രത്യക്ഷീകരണങ്ങൾ, മാനവരാശി നിരാശരാകാതിരിക്കാൻ വേണ്ടിയുള്ള ലോക ചരിത്രത്തിലെ ജ്വലിക്കുന്ന പ്രകാശമാണന്നു കോൺഗ്രസ് വിലയിരുത്തി.

ഫാത്തിമായിലുള്ള ബ്ലസഡ് പോൾ ആറാമാൻ പാസ്റ്ററൽ സെന്ററിലാണ് സെപ്റ്റംബർ 6 മുതൽ 11 വരെ കോൺഗ്രസ് നടന്നത്. ഫാത്തിമ പ്രത്യക്ഷീകരണങ്ങൾ നൂറു വർഷങ്ങൾക്ക് ശേഷം : ചരിത്രം, സന്ദേശം, പ്രസക്തി. എന്നതായിരുന്നു ഇത്തവണത്തെ മരിയൽ കോൺഗ്രസിന്റെ വിഷയം. വത്തിക്കാന്റെ പ്രത്യേക പ്രതിനിധിയായി വിശുദ്ധർക്കു വേണ്ടിയുള്ള തിരുസംഘത്തിന്റെ മുൻ അധ്യക്ഷനായിരുന്ന കാർഡിനൽ ജോസ് ആന്റോണിയോ സാറാവിയ മാർട്ടിനസ് (Cardinal Jose Antonio Saraiva Martins) കോൺഗ്രസിൽ പങ്കെടുത്തു. ഫാത്തിമ പ്രത്യക്ഷീകരണങ്ങളുടെ ശതവാർഷികം (1917-2017) പ്രമാണിച്ച് ഫാത്തിമാ ദൈവാലയം നടത്തുന്ന സംരംഭങ്ങളെ പ്രോത്സാഹിക്കുകയായിരുന്നു ഇത്തവണത്തെ മരിയൻ കോൺഗ്രസിന്റെ മുഖ്യ ലക്ഷ്യം.

പൊന്തിഫിക്കൽ മരിയൻ ഇന്റർ നാഷണൽ അക്കാഡമിയും( Pontifical Marian International Academy PAMI ) ഫാത്തിമയിലെ ദൈവാലയവും സംയുക്തമായി നടത്തിയ കോൺഗ്രസിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 500 മരിയൻ ദൈവശാസ്ത്രജ്ഞർ ഫാത്തിമാദർശനങ്ങളുടെ സന്ദേശങ്ങളെയും പ്രസക്തിയെയും കുറിച്ച് നിരവധി പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും, അവ പഠന വിഷയമാക്കുകയും ചെയ്തു.

1917 മുതൽ 1930 നടന്ന ഫാത്തിമാ ദർശനങ്ങളെക്കുറിച്ചു ഒരു പ്രത്യേക ഡോക്യുമെന്റേഷൻ കോൺഗ്രസ് പ്രസദ്ധീകരിച്ചു.

ഫാത്തിമാ സന്ദേശങ്ങൾക്ക് ലോക ചരിത്രത്തിലും സഭാ ചരിത്രത്തിലുമുള്ള ബന്ധം ഫാത്തിമാ സന്ദേശങ്ങളെ സഭയിലും ലോകത്തിലും നടന്ന വലിയ സംഭവങ്ങളിലുടെ നോക്കി കാണാൻ സഹായിച്ചു. ഫാത്തിമാ ദർശനങ്ങളെ അഞ്ചാം സുവിശേഷമായി കാണാൻ സാധിക്കില്ലെങ്കിലും , അത് തീർച്ചയായും സുവിശേഷങ്ങളുടെ ഒരു പ്രതിധ്വനിയാണ്, സഭയിലും ലോകത്തിലും വിശ്വാസം നിലനിർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഉത്തമ മാധ്യമങ്ങൾ, കർദിനാൾ മാർട്ടിനസ് ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.