ആതുരസേവനം കച്ചവടമാക്കരുത് – ഫ്രാന്‍സിസ് പാപ്പ

ഇറ്റലി: ആതുരസേവനം കച്ചവടമായി കാണുമ്പോള്‍ മനുഷ്യജീവന്‍ അപകടത്തിലാകുമെന്ന് ഫ്രാന്‍സിസ് പാപ്പ. ഇറ്റാലിയന്‍ ബിഷപ്പ്‌സ് സംഘടിപ്പിച്ച ഹെല്‍ത്ത്‌കെയര്‍ മിനിസ്ട്രി സമ്മേളനത്തില്‍ സംസാരിക്കവേയാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. ഉപയോഗശേഷം വലിച്ചെറിയുക എന്ന സംസ്‌കാരം ആതുരസേവനരംഗത്തും സംഭവിച്ചിരിക്കുന്നതായി പാപ്പ വേദനയോടെ അഭിപ്രായപ്പെട്ടു.
ജീവന്റെ കാവലാളും ദൈവത്തിന്റെ സ്‌നേഹത്താല്‍ നിറയപ്പെട്ടവരുമാണ് മെഡിക്കല്‍ പ്രൊഫഷണലുകളെന്നായിരുന്നു പാപ്പയുടെ പ്രശംസ. വേദനിക്കുന്നവരെ ആശ്വസിപ്പിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. ഇത് വലിയൊരു ബഹുമതിയും ഉത്തരവാദിത്വവുമാണെന്നുംപാപ്പ കൂട്ടിച്ചേര്‍ത്തു. പണമായിരിക്കരുത് സേവനത്തിന്റെ ലക്ഷ്യമെന്നും മറ്റുള്ളവരുടെ ദുരിതങ്ങളെ ചൂഷണം ചെയ്യുന്ന രീതിയില്‍ ആതുരസേവനം അധപതിക്കരുതെന്നും പാപ്പ മുന്നറിയിപ്പ് നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.